Saturday, December 1, 2012

കൈരളി നെറ്റ് മാസികയിൽ വന്നത്

കൈരളി നെറ്റ് മാസികയിൽ വന്നത്

   

യുക്തിരേഖമാസികയിൽ നിന്ന്

യുക്തിരേഖമാസികയിൽ നിന്ന്

അന്തരിച്ച പ്രശസ്ത നടൻ തിലകനെക്കുറിച്ച് 2012 ഒക്ടോബർ ലക്കം യുക്തിരേഖ മാസികയിൽ പ്രസിദ്ധീകരിച്ച ഈയുള്ളവനവർകളുടെ ഈ ലേഖനം. ചിത്രത്തിൽ ക്ലിക്കി വലുതാക്കി കണ്ട് വായിക്കാം.
ആദ്യം ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യൂ ഇമേജിൽ ക്ലിക് ചെയ്യുക. പിന്നെ ക്ലിക്കുമ്പോൾ വായിക്കാൻ പാകത്തിൽ വലുതായി കാണാം.



 

അടുപ്പുകൂട്ടിസമരം

അടുപ്പുകൂട്ടിസമരം
സഖാവ് ഞാനവർകൾ അടുപ്പുകൂട്ടി സമരത്തിൽ പങ്കെടുക്കുന്ന ചിത്രം ഇതാ കിടക്കട്ടെന്നേ! സി.പി.ഐ.എം നേതൃത്വത്തിൽ ഇന്ന് നടന്ന അടുപ്പുകൂട്ടി പാചകം ചെയ്യൽ സമരത്തിൽ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തിനു സമീപം ഇരുപത്തെട്ടാം മൈൽ എന്ന സ്ഥലത്ത് നാഷണൽ ഹൈവേയിലായിരുന്നു ഞങ്ങൾ കിളിമാനൂർ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ളവരുടെ അടുപ്പുകൂട്ടി പാചകം ചെയ്യൽ.

Sunday, July 22, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ന്യൂസ്റ്റാറിൽ  സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു















































സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള പതിനേഴ് കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 

Friday, June 22, 2012

കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ പ്രകാശനം ചെയ്തു


കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ   പ്രകാശനം ചെയ്തു



മനു മൊട്ടുമ്മലിന്റെ കവിതാ സമാഹാരം സി.കെ.ഗുപ്തൻ സി.പി. അബൂ ബേക്കറിനു നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇ.എ.സജിം തട്ടത്തുമല, കെ.ജി.സൂരജ്, അനിൽ കുര്യാത്തി, മനു മൊട്ടുമ്മൽ, സുബീർ കണ്ണൂർ 

സി.കെ.ഗുപ്തൻ
സി.പി.അബൂബേക്കർ

ഇ.എ.സജിം തട്ടത്തുമല 

കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ   പ്രകാശനം ചെയ്തു

കണ്ണൂർ, 2012 ജൂൺ 20: ബ്ലോഗർ യുവകവി മനു മൊട്ടമ്മലിന്റെ ആദ്യ കവിതാസമാഹാരമായ “കടമ്പുകൾ പൂക്കുന്ന വഴികൾ” കണ്ണൂരിൽ പ്രകാശനം ചെയ്തു. 2012 ജൂൺ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ നടന്ന  ചടങ്ങിൽ എഴുത്തുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സി.കെ.ഗുപ്തൻ  പ്രമുഖ സാഹിത്യകാരൻ സി.പി.അബൂബേക്കറിന് പുസ്തകത്തിന്റെ പ്രതി  നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പുസ്തകത്തിന്റെ ആദ്യവില്പന യുവകവി കെ.ജി.സൂരജ് വിനോദ് അഞ്ചാമരെയ്ക്ക് നൽകി നിർവ്വഹിച്ചു. യുവ കവിയും ശ്രുതിലയം കമ്മ്യൂണിറ്റി ചീഫ് എഡിറ്ററുമായ അനിൽ കുര്യാത്തി അദ്ധ്യക്ഷത വഹിച്ചു.സുബിർ കണ്ണൂർ,ഹരിശങ്കർ കർത്താ ഇ.എ.സജിം തട്ടത്തുമല (സ്വാഗതം)   മനു മൊട്ടമ്മൽ (നന്ദി) എന്നിവർ സംസാരിച്ചു.തിരുവനന്തപുരം പരിധി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ശ്രുതിലയം ഗ്രൂപ്പാണ് പുസ്തകത്തിന്റെ പസിദ്ധീകരണത്തിനും പ്രകാശനത്തിനും മറ്റും നേതൃത്വം നൽ‌കിയത്.